Assistant salesman exam syllabus 2020

അസിസ്റ്റന്റ് സെൽസ്‌മാൻ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് പരീക്ഷയുടെ വിജ്ഞാപനം വന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ട അവസാന തീയതി - ഒക്ടോബർ 21, 2020

2 ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. പത്താം തലത്തിലുള്ള പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്ക് മുഖ്യ പരീക്ഷ കൂടെയുണ്ടാകും.

2016-ൽ നാല് ലക്ഷം അപേക്ഷകർ ഉണ്ടായിരുന്ന ഈ പരീക്ഷയ്ക്ക് ഇത്തവണ ആറ് ലക്ഷം അപേക്ഷകരെ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ രണ്ടായിരത്തോളം നിയമനങ്ങൾ നടന്നിരുന്നു.

യോഗ്യത

  1. SSLC പാസായിരിക്കണം (അല്ലെങ്കിൽ തത്തുല്യമായ യോഗ്യത)
  2. 18-36 വയസ്സിന് ഇടയിലായിരിക്കണം
  3. പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുകളുണ്ടാകും.

2016-ലെ പരീക്ഷരീതിയും മാർക്ക് വിതരണവും:

  1. പൊതു വിജ്ഞാനം, ആനുകാലികം, അടിസ്ഥാന ശാസ്ത്രം, കേരളം അടിസ്ഥാന വസ്തുതകൾ, കേരള നവോത്ഥാനം
  2. ഇംഗ്ലീഷ്
  3. ലഘു ഗണിതം
  4. മാനസിക ശേഷിയും, നിരീക്ഷണപാടവ പരിശോധന

2020-ലെ സിലബസ് ഇത് വരെ പി.എസ്.സി പുറത്ത് വിട്ടിട്ടില്ല.

Click here to download official kerala psc assistant salesman civil supplies examination notification.

Reddit icon
whatsapp icon
LinkedIn icon