Kerala Psc 10th level Prelims exam syllabus 2020
2020 ഡിസംബറിൽ നടക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി നടത്തുന്ന പൊതുപരീക്ഷയുടെ (ആദ്യ ഘട്ടം) സിലബസാണ് ചുവടെ നൽകിയിട്ടുള്ളത്. ഈ Prelims പരീക്ഷയിൽ നിന്നും പൂർണമായും മലയാളത്തെയും ഇംഗ്ലീഷിനേയും ഒഴിവാക്കിയിട്ടുണ്ട്.
കേരള നവോത്ഥാനം, ആനുകാലിക സംഭവങ്ങൾ, പൊതു വിജ്ഞാനം
- കലാ ശാസ്ത്ര സാങ്കേതിക മേഖല, സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല ഇവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ.
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്
- ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ
- ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും
- കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുള്ള അറിവ്
- ഇന്ത്യൻ സ്വാത്രന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായി മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും
ജനറൽ സയൻസ്
- മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- രോഗങ്ങളും രോഗകാരികളും
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
- കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
- വനങ്ങളും വനവിഭവങ്ങളും
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
ജനറൽ സയൻസ്
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- അയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തിൽ
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ഊർജവും
- ഊർജ്ജവും അതിന്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
ലഘുഗണിതം
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു, ഉസാഘ
- ഭിന്നസംഖ്യകൾ
- ദശാംശ സംഖ്യകൾ
- രവർഗ്ഗവും വർഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
മാനസികശേഷിവും നിരീക്ഷണപാടവ പരിശോധനയും
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- ശ്രേണികൾ
- സമാനബന്ധങ്ങൾ
- തരംതിരിക്കൽ
- അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തൽ
- വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- സ്ഥാന നിർണ്ണയം